ശവദാഹം
മൃതദേഹമേ
ഇങ്ങനെ തിരക്കു കൂട്ടരുത്
മരണാനന്തര കര്‍മ്മങ്ങള്‍ക്കു
മക്കളെത്തിച്ചേരണം
നഗരപ്രദക്ഷിണത്തിനു
തിരുമേനിമാരെത്തണം
പൊതുജനം കാണാന്‍
അറിയിപ്പു നല്‍കണം
ആചാര വെടി വയ്ക്കാന്‍
വെടിക്കാരെ വരുത്തണം
ശവദാഹശാലയില്‍
ഊഴം തെരക്കണം
മൃതദേഹമേ
മണ്ണിലേക്കു മടങ്ങാന്‍
ഇങ്ങനെ തിരക്കു കുട്ടുന്നതെന്തിന്
താങ്കളൊരനാഥനായിരുന്നില്ലെന്ന്
ഇനിയെങ്കിലും ഞങ്ങള്‍ക്കു
തെളിയിക്കേണ്ടതുണ്ട്!
Thursday, October 28, 2010
Monday, October 25, 2010
കാകജന്‍മം
കാകജന്‍മം
കാക്കകള്‍ മരിക്കുന്നതെങ്ങനെയാണെന്ന്
എനിക്കറിയില്ല!
കറന്‍റുകമ്പിയില്‍ നിന്ന് ഷോക്കേറ്റു
മരിക്കുന്ന കാക്കകളെയല്ലാതെ
വയസ്സായി മരിക്കുന്ന കാക്കളെയൊന്നും
ഞാന്‍ കണ്‍ടിട്ടില്ല!
മരണസമയമടുക്കുമ്പോളവ
കാക്കതൂക്കിമലയിലെ
ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക്
പറന്നു പോകാറുണട്ത്രെ!
അപ്പോഴവ 'കാ' 'കാ' യെന്നു കരയാറില്ല.
കുട്ടരില്‍ നിന്നകന്ന്,
ആരോരും കാണാതെ,
ചിറകടിയൊച്ച പോലും കേള്‍പ്പിക്കാതെ,
കാക്കതൂക്കിമലയിലെ തമോകൂപത്തിന്‍റെ വക്കില്‍
പതിയെ പറന്നിറങ്ങി,
ഒരു കാകജന്‍മം മുഴുവന്‍ കരഞ്ഞു വിളിച്ചതിന്‍റെ
വൃര്‍ത്ഥതോര്‍ത്ത് ഒരു നിമിഷം മൗനിയായി,
ഒടുവിലൊരു കാക്കച്ചിരി ചിരിച്ച്,
ചിറകുകള്‍ മെല്ലെയൊതുക്കി
അന്ധതമസ്സിന്‍റെ ആഴങ്ങളിലേക്ക്..............!
കാക്കകള്‍ മരിക്കുന്നതെങ്ങനെയാണെന്ന്
എനിക്കറിയില്ല!
കറന്‍റുകമ്പിയില്‍ നിന്ന് ഷോക്കേറ്റു
മരിക്കുന്ന കാക്കകളെയല്ലാതെ
വയസ്സായി മരിക്കുന്ന കാക്കളെയൊന്നും
ഞാന്‍ കണ്‍ടിട്ടില്ല!
മരണസമയമടുക്കുമ്പോളവ
കാക്കതൂക്കിമലയിലെ
ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക്
പറന്നു പോകാറുണട്ത്രെ!
അപ്പോഴവ 'കാ' 'കാ' യെന്നു കരയാറില്ല.
കുട്ടരില്‍ നിന്നകന്ന്,
ആരോരും കാണാതെ,
ചിറകടിയൊച്ച പോലും കേള്‍പ്പിക്കാതെ,
കാക്കതൂക്കിമലയിലെ തമോകൂപത്തിന്‍റെ വക്കില്‍
പതിയെ പറന്നിറങ്ങി,
ഒരു കാകജന്‍മം മുഴുവന്‍ കരഞ്ഞു വിളിച്ചതിന്‍റെ
വൃര്‍ത്ഥതോര്‍ത്ത് ഒരു നിമിഷം മൗനിയായി,
ഒടുവിലൊരു കാക്കച്ചിരി ചിരിച്ച്,
ചിറകുകള്‍ മെല്ലെയൊതുക്കി
അന്ധതമസ്സിന്‍റെ ആഴങ്ങളിലേക്ക്..............!
Sunday, October 17, 2010
ദീര്‍ഘഗ്രീഷ്മം
ദീര്‍ഘഗ്രീഷ്മം
ആദൃാനുരാഗം മുളച്ചു വന്നപ്പോള്‍
ഞാനവള്‍ക്കൊരു പളുങ്കുമാല സമ്മാനിച്ചു.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍
അവളത് എനിക്കു തിരിച്ചു തന്നു.
ഒന്നും മിണ്ടാതെ, കാണാതെ
കാണാമറയത്തവള്‍ അകന്നു പോയത്
എന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല.
പിന്നെ , ഗ്രീഷ്മങ്ങളേറെ പിന്നിട്ട്
വന്നണഞൊരു ഹ്രസ്വ വസന്തത്തില്‍
ഞാന്‍ വിവാഹിതനായി.
മണവും മദനകാമനകളും
പൂത്തു നിന്ന ഒരു ഹ്രസ്വ വസന്തം
എത്ര പെട്ടെന്നാണത് കടന്നുപോയത്
എത്ര പെട്ടെന്നാണ് ശിശിരം കടന്നുവന്നത്
എത്ര പെട്ടെന്നാണ് സ്വപ്നങ്ങളുടെ
ഇലകള്‍ കൊഴിഞ്ഞത്
എത്ര പെട്ടെന്നാണ് ജീവരസം
ഉറഞ്ഞുപോയത്
എന്തുകൊണ്ടാണെല്ലാമിങ്ങനെയായെന്ന്
എനിക്കിപ്പോഴുമറിയില്ല.
പിന്നെയെപ്പോഴോ
ദീര്‍ഘഗ്രീഷ്മം വന്നണഞ്ഞതും
വിഫലകാമനകള്‍ വിയര്‍പ്പാറ്റി നിന്നതും
വിരഹരാഗങ്ങളിലപശ്രുതി ചേര്‍ന്നതും
വിരസകാണ്ഡങ്ങളലസം മറിഞ്ഞതും
വിതുമ്പോലോടെയറിയിന്നിന്നുണ്ടു ഞാന്‍.
അതിദുരമില്ലിനി സന്ധൃക്കു;
നിറംകെട്ട പകലിന്‍റെ നേരും
ചുമന്നു ഞാനെത്തി, യീപടിവാതിലി-
ന്നകമെനിറഞ്ഞ നിര്‍വ്വേദത്തെ ധൃാനിച്ച്,
കാലം നിലച്ച നിലവറയിലൊറ്റയ്ക്കു
കാത്തിരിക്കുന്നതെന്തിനാണാരെയാണ്.
ആദൃാനുരാഗം മുളച്ചു വന്നപ്പോള്‍
ഞാനവള്‍ക്കൊരു പളുങ്കുമാല സമ്മാനിച്ചു.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍
അവളത് എനിക്കു തിരിച്ചു തന്നു.
ഒന്നും മിണ്ടാതെ, കാണാതെ
കാണാമറയത്തവള്‍ അകന്നു പോയത്
എന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല.
പിന്നെ , ഗ്രീഷ്മങ്ങളേറെ പിന്നിട്ട്
വന്നണഞൊരു ഹ്രസ്വ വസന്തത്തില്‍
ഞാന്‍ വിവാഹിതനായി.
മണവും മദനകാമനകളും
പൂത്തു നിന്ന ഒരു ഹ്രസ്വ വസന്തം
എത്ര പെട്ടെന്നാണത് കടന്നുപോയത്
എത്ര പെട്ടെന്നാണ് ശിശിരം കടന്നുവന്നത്
എത്ര പെട്ടെന്നാണ് സ്വപ്നങ്ങളുടെ
ഇലകള്‍ കൊഴിഞ്ഞത്
എത്ര പെട്ടെന്നാണ് ജീവരസം
ഉറഞ്ഞുപോയത്
എന്തുകൊണ്ടാണെല്ലാമിങ്ങനെയായെന്ന്
എനിക്കിപ്പോഴുമറിയില്ല.
പിന്നെയെപ്പോഴോ
ദീര്‍ഘഗ്രീഷ്മം വന്നണഞ്ഞതും
വിഫലകാമനകള്‍ വിയര്‍പ്പാറ്റി നിന്നതും
വിരഹരാഗങ്ങളിലപശ്രുതി ചേര്‍ന്നതും
വിരസകാണ്ഡങ്ങളലസം മറിഞ്ഞതും
വിതുമ്പോലോടെയറിയിന്നിന്നുണ്ടു ഞാന്‍.
അതിദുരമില്ലിനി സന്ധൃക്കു;
നിറംകെട്ട പകലിന്‍റെ നേരും
ചുമന്നു ഞാനെത്തി, യീപടിവാതിലി-
ന്നകമെനിറഞ്ഞ നിര്‍വ്വേദത്തെ ധൃാനിച്ച്,
കാലം നിലച്ച നിലവറയിലൊറ്റയ്ക്കു
കാത്തിരിക്കുന്നതെന്തിനാണാരെയാണ്.
Saturday, October 9, 2010
യന്ത്രമനുഷൃന്‍
യന്ത്രമനുഷൃന്‍
പുതിയൊരു യന്ത്രമനുഷൃന്‍ വന്നെത്തിയത്രെ,
ഉത്തരാധുനിക യന്ത്ര മനുഷൃന്‍!
ഇനി........
കണ്വാശ്രമകനൃകയുടെ കണ്ണീരിലെ
ലീനതാപം
ലവണാംശം
ദുഃഖസാന്ദ്രത
എല്ലാം അവന്‍ അളന്നെടുക്കും
അതിനാല്‍........
പ്രണയികളേ നിങ്ങള്‍
പ്രണയിച്ചുപോകുമ്പോള്‍
പ്രണയരസങ്ങളില്‍
അന്തഃഗ്രന്ഥികള്‍ സ്രവിക്കരുത്
ഗ്രന്ഥീസ്രവങ്ങള്‍ മാത്രമാണ്
പ്രണയമെന്ന് അവന്‍ വിധിച്ചേക്കും.
പുതിയൊരു യന്ത്രമനുഷൃന്‍ വന്നെത്തിയത്രെ,
ഉത്തരാധുനിക യന്ത്ര മനുഷൃന്‍!
ഇനി........
കണ്വാശ്രമകനൃകയുടെ കണ്ണീരിലെ
ലീനതാപം
ലവണാംശം
ദുഃഖസാന്ദ്രത
എല്ലാം അവന്‍ അളന്നെടുക്കും
അതിനാല്‍........
പ്രണയികളേ നിങ്ങള്‍
പ്രണയിച്ചുപോകുമ്പോള്‍
പ്രണയരസങ്ങളില്‍
അന്തഃഗ്രന്ഥികള്‍ സ്രവിക്കരുത്
ഗ്രന്ഥീസ്രവങ്ങള്‍ മാത്രമാണ്
പ്രണയമെന്ന് അവന്‍ വിധിച്ചേക്കും.
Friday, October 8, 2010
കാലത്തിന്‍റെ കണക്കു പുസ്തകം
രണ്ടും രണ്ടും നാലാകാം
നാലരയാകാം മൂന്നാകാം
തീര്‍ച്ചയില്ലെനിക്ക്, തീര്‍പ്പാക്കാന്‍
ആളു വേറെയുണ്ടല്ലോ!
കൂട്ടിയ കണക്കുകളാകെ തെറ്റി
ബാക്കിപത്രങ്ങള്‍ ചിതലരിച്ചെങ്കിലും
കുട്ടിയും കിഴിച്ചും കാലം പോക്കാന്‍
വേണമെനിക്കൊരു ഗുണനപട്ടിക!
കാലത്തിന്‍റെ കണക്കു പുസ്തകത്തിലാരോ
കാരണം കാണിക്കല്‍ നോട്ടീസ്
മടക്കി വച്ചിരിക്കുന്നു.
രണ്ടും രണ്ടും നാലാകാം
നാലരയാകാം മൂന്നാകാം
തീര്‍ച്ചയില്ലെനിക്ക്, തീര്‍പ്പാക്കാന്‍
ആളു വേറെയുണ്ടല്ലോ!
കൂട്ടിയ കണക്കുകളാകെ തെറ്റി
ബാക്കിപത്രങ്ങള്‍ ചിതലരിച്ചെങ്കിലും
കുട്ടിയും കിഴിച്ചും കാലം പോക്കാന്‍
വേണമെനിക്കൊരു ഗുണനപട്ടിക!
കാലത്തിന്‍റെ കണക്കു പുസ്തകത്തിലാരോ
കാരണം കാണിക്കല്‍ നോട്ടീസ്
മടക്കി വച്ചിരിക്കുന്നു.
പൊളിച്ചടുക്കും കാലം
പൊളിച്ചടുക്കും കാലം
ഉയരത്തിലുയരുന്ന പ്രഭുത്വം
ആഴത്തിലാഴുന്ന സമത്വം
തഴക്കുന്ന തന്‍പ്രമാണിത്വം
തകരുന്ന വൃക്തിത്വബോധം!
ഫണമെടുത്താടുന്ന മൂര്‍ഖത്വം
കടംകഥയായ പരിപാവനത്വം
വിപരീത വാങ്മയപടുത്വം
വിജനത്തിലായ ഗുരുത്വം!
മുച്ചുവടു തിരയുന്ന വാമനത്വം
ലക്ഷൃമറ്റുലയും യുവത്വം
അടിപൊളിയാണത്രെ ജീവിതം
എല്ലാം പൊളിച്ചടക്കീടുമോ കാലം!
ഉയരത്തിലുയരുന്ന പ്രഭുത്വം
ആഴത്തിലാഴുന്ന സമത്വം
തഴക്കുന്ന തന്‍പ്രമാണിത്വം
തകരുന്ന വൃക്തിത്വബോധം!
ഫണമെടുത്താടുന്ന മൂര്‍ഖത്വം
കടംകഥയായ പരിപാവനത്വം
വിപരീത വാങ്മയപടുത്വം
വിജനത്തിലായ ഗുരുത്വം!
മുച്ചുവടു തിരയുന്ന വാമനത്വം
ലക്ഷൃമറ്റുലയും യുവത്വം
അടിപൊളിയാണത്രെ ജീവിതം
എല്ലാം പൊളിച്ചടക്കീടുമോ കാലം!
Saturday, October 2, 2010
ഭാക്ഷ
ഭാക്ഷ
അലക്കിതേച്ച ഭാക്ഷ
ചതുരവടിവിലിറങ്ങി വന്ന്
ഉത്ബോധനങ്ങള്‍ വിളമ്പുന്നു.
ആത്മാവ് നഷ്ടപ്പെട്ട ഭാക്ഷ
അകലങ്ങളില്‍ നിന്ന്
അധീശസ്വരത്തില്‍
അച്ചടക്കത്തിന്‍റെ വാളുയര്‍ത്തുന്നു.
ഞങ്ങള്‍ക്കു തിരിയാത്തേതോ ഭാക്ഷയില്‍,
കണക്കുകൂട്ടല്‍ യന്ത്രങ്ങളിലെ
ചതുരക്കള്ളികളില്‍,
ഞങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നു.
ഭാക്ഷയ്ക്കിപ്പോള്‍ ശീതികരിക്കപ്പെട്ട
കൊക്കോകോളയുടെ രുചിയാണ്!
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ
പച്ചപ്പരവതാനികളിലത്
നിരന്തരം നിമന്ത്രണം ചെയ്യപ്പെടുന്നു.
എങ്കിലും ഞങ്ങളടിയാളര്‍ക്ക്
ചവച്ചരയ്ക്കാന്‍ രാഷ് ട്രീയവും,
നുണഞ്ഞിറക്കാന്‍ ടെലിസീരിയലും,
ലഹരിനിറയ്ക്കാന്‍ ക്രിക്കറ്റും,
നിറഞ്ഞുതുള്ളാന്‍ സിനിമാഡാന്‍സും,
എരിഞ്ഞടങ്ങാന്‍ കണ്ണീരുമുണ്ടല്ലോ!
അലക്കിതേച്ച ഭാക്ഷ
ചതുരവടിവിലിറങ്ങി വന്ന്
ഉത്ബോധനങ്ങള്‍ വിളമ്പുന്നു.
ആത്മാവ് നഷ്ടപ്പെട്ട ഭാക്ഷ
അകലങ്ങളില്‍ നിന്ന്
അധീശസ്വരത്തില്‍
അച്ചടക്കത്തിന്‍റെ വാളുയര്‍ത്തുന്നു.
ഞങ്ങള്‍ക്കു തിരിയാത്തേതോ ഭാക്ഷയില്‍,
കണക്കുകൂട്ടല്‍ യന്ത്രങ്ങളിലെ
ചതുരക്കള്ളികളില്‍,
ഞങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നു.
ഭാക്ഷയ്ക്കിപ്പോള്‍ ശീതികരിക്കപ്പെട്ട
കൊക്കോകോളയുടെ രുചിയാണ്!
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ
പച്ചപ്പരവതാനികളിലത്
നിരന്തരം നിമന്ത്രണം ചെയ്യപ്പെടുന്നു.
എങ്കിലും ഞങ്ങളടിയാളര്‍ക്ക്
ചവച്ചരയ്ക്കാന്‍ രാഷ് ട്രീയവും,
നുണഞ്ഞിറക്കാന്‍ ടെലിസീരിയലും,
ലഹരിനിറയ്ക്കാന്‍ ക്രിക്കറ്റും,
നിറഞ്ഞുതുള്ളാന്‍ സിനിമാഡാന്‍സും,
എരിഞ്ഞടങ്ങാന്‍ കണ്ണീരുമുണ്ടല്ലോ!
Subscribe to:
Posts (Atom)