നഗരപ്രാന്തത്തില്‍ നടത്തിയ ഉല്‍ഖനനത്തില്‍
മൂന്ന് ശിലാഫലകങ്ങള്‍ കണ്ടെടുക്കുകയുണ്ടായി.
അതിലൊന്നില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
"ദുഷ്ടനിഗ്രഹത്തിനും ധര്‍മ്മസംസ്ഥാപനത്തിനും വേണ്ടി
ഞാന്‍ വീണ്ടും അവതരിക്കുന്നതാണ്"!
ഫലകത്തിന്‍റെ പഴക്കം ഉദ്ദേശം
പതിനായിരം വര്‍ഷങ്ങള്‍ !
മറ്റൊരു ഫലകത്തില്‍ ഇങ്ങെനെ കാണുന്നു.
"പാപികളേ ഉടന്‍ മാനസാന്തരപ്പെടുവിന്‍
അവന്‍റെ വരവ് ആസന്നമായിരിക്കുന്നു!"
ഫലകത്തിന്‍റെ പഴക്കം ഏകദേശം
രണ്ടായിരം വര്‍ഷങ്ങള്‍ !
മൂന്നാമത്തെ ഫലകം അധികം പഴക്കമില്ലാത്തതാണ്.
എങ്കിലും അക്ഷരങ്ങളധികവും
തേഞ്ഞു മാഞ്ഞു പോയിരിക്കുന്നു.
ഏകദേശം ഇങ്ങനെ വായിച്ചെടുക്കാം
"വിപ്ലവം ആസന്നമായിരിക്കുന്നു.
ചൂഷകപ്പരിഷകള്‍ കീഴടങ്ങുകയും
മര്‍ദ്ദകഭരണകൂടങ്ങള്‍ കൊഴിഞ്ഞു പോവുകയും
തന്നെ ചെയ്യും.
അനൃന്‍റെ സ്വരം സംഗീതം പോലെ ആസ്വദിക്കപ്പെടുന്ന
ആ സുദിനം ഇതാ വന്നണയുകയായി"!
ശിലാഫലകങ്ങള്‍
ലേലത്തില്‍ പോകാത്തതു കൊണ്ട്
പുരാവസ്തുവകുപ്പിനു
കൈമാറിയിരിക്കുകയാണ്!
പത്മകുമാര്‍ പനങ്ങോട്
No comments:
Post a Comment