Saturday, October 2, 2010

ഭാക്ഷ

ഭാക്ഷ

അലക്കിതേച്ച ഭാക്ഷ
ചതുരവടിവിലിറങ്ങി  വന്ന്
ഉത്ബോധനങ്ങള്‍ വിളമ്പുന്നു.
ആത്മാവ് നഷ്ടപ്പെട്ട ഭാക്ഷ
അകലങ്ങളില്‍ നിന്ന്
അധീശസ്വരത്തില്‍
അച്ചടക്കത്തിന്‍റെ വാളുയര്‍ത്തുന്നു.
ഞങ്ങള്‍ക്കു തിരിയാത്തേതോ ഭാക്ഷയില്‍,
കണക്കുകൂട്ടല്‍ യന്ത്രങ്ങളിലെ
ചതുരക്കള്ളികളില്‍,
ഞങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കപ്പെടുന്നു.
ഭാക്ഷയ്ക്കിപ്പോള്‍ ശീതികരിക്കപ്പെട്ട
കൊക്കോകോളയുടെ രുചിയാണ്!
പഞ്ചനക്ഷത്ര ഹോട്ടലുകളിലെ
പച്ചപ്പരവതാനികളിലത്
നിരന്തരം നിമന്ത്രണം ചെയ്യപ്പെടുന്നു.
എങ്കിലും ഞങ്ങളടിയാളര്‍ക്ക്
ചവച്ചരയ്ക്കാന്‍  രാഷ് ട്രീയവും,
നുണഞ്ഞിറക്കാന്‍  ടെലിസീരിയലും,
ലഹരിനിറയ്ക്കാന്‍ ക്രിക്കറ്റും,
നിറഞ്ഞുതുള്ളാന്‍ സിനിമാഡാന്‍സും,
എരിഞ്ഞടങ്ങാന്‍ കണ്ണീരുമുണ്ടല്ലോ!

1 comment:

  1. എരിഞ്ഞടങ്ങാന്‍ കൂടി
    കണ്ണീരില്ലാത്ത കാലത്തില്‍
    കവിത കണ്ണ് തുറന്നിരിക്കും;
    കത്തുന്ന ഭാഷയില്‍.
    ഭാവുകങ്ങള്‍.

    ReplyDelete