Saturday, November 13, 2010

മരണത്തൊട്ടില്‍

നിന്ദിതര്‍ക്കും, പീഢിതര്‍ക്കും
നിരാശ്രയര്‍ക്കും,നിരാലംബര്‍ക്കും
നിതൃ നിദ്രയില്‍ വിലയം പ്രാപിക്കാന്‍
ഇതാ ഒരു മരണത്തൊട്ടില്‍!
അശരണരേ
ആത്മഹതൃയ്ക്കറയ്ക്കുന്നവരേ
ഈ മരണത്തൊട്ടിലൊന്നു
പരീക്ഷിച്ചു നോക്കുവിന്‍!
വെറുതെ ഭ്രമിച്ച ഭ്രമങ്ങളും
മോഹഭംഗങ്ങളും,
ജഡവിശ്വാസങ്ങളും,
ഹൃദയഞെരുക്കങ്ങളും,
മസ്തിഷ്കച്ചുരുക്കങ്ങളും
മധുരോദാര സ്നേഹശസ്ത്രങ്ങളാല്‍ നീക്കം ചെയ്ത്
ആത്മാവിന്‍റെ മുറിവുകളുണക്കി,
മരണഭീതികളകറ്റി,
സുഖ ശീതള ശാന്ത മൃദലമാം  മരണം
ഈ മരണത്തൊട്ടില്‍
നിങ്ങള്‍ക്കുറപ്പു തരുന്നു!
അടിക്കുറിപ്പ്:
അടുത്ത  പത്തുവര്‍ഷത്തേക്ക്
മരണത്തൊട്ടില്‍ മുന്‍കൂര്‍
ബുക്കുചെയ്തുകഴിഞ്ഞുവെന്ന് അറിയിക്കുന്നു.

1 comment:

  1. അതില്‍ എവിടെങ്കിലും ഒഴിവുണ്ടെങ്കില്‍ ഒന്ന് പറയണേ എനിക്ക് വേണ്ടി ......നന്നായിരിക്കുന്നു ...ഇഷ്ടപ്പെട്ടു ....

    ReplyDelete