Saturday, April 23, 2011

ആമയും മുയലും

മകന് ആമയുടെയും മുയലിന്‍റെയും
കഥ പറഞ്ഞു കൊടുത്തു അച്ചന്‍.
മുയലുമായുണ്ടാക്കിയ ധാരണയിലാണ്
ആമ ജയിച്ചതെന്ന് മകന്‍!
മകന്‍റെ രാഷ്ട്രീയഭാവിയോര്‍ത്ത്
അകമെ ചിരിച്ചു അച്ചന്‍!
അധികം ചിരിക്കേണ്ട, ഞാനതിലേക്കില്ല
പത്രപ്രവര്‍ത്തനമാണ് തന്‍
തട്ടകമെന്ന് മകന്‍!
ആറ്റിലേക്കുണ്ണി നീ
ചാടൊല്ലെ,ചാടൊല്ലെ,
കുലിയെഴുത്തധികനാള്‍
ശോഭിക്കില്ല!

2 comments:

  1. കൊള്ളാം.നന്നായിട്ടുണ്ട്.
    (മറ്റുള്ളവരുടെയൊക്കെ പോസ്റ്റുകൾ വായിച്ചു അഭിപ്രായം കുറിക്കുന്നത് നന്നായിരിക്കും.എങ്കിൽ ഇവിടെയും വായനക്കാരുണ്ടാവും.)

    ReplyDelete