Sunday, June 12, 2011

ഇരുളേ വിഴുങ്ങ്

അവസാനത്തെ ആശ്രയത്തില്‍ നിന്ന്
കേള്‍ക്കാന്‍ കൊതിച്ചതിതാണ്.
"നീ തനിച്ചല്ല, നിന്നോടുകൂടെ ഞാനുണ്ട്"
എന്നാല്‍ കേട്ടതിതാണ്
"നിന്നെ എനിക്കറിയില്ല, നീയെന്‍റെ ആരുമല്ല"
നിരാസത്തിന്‍റെ    അവസാനബിന്ദുവില്‍ നിന്ന്
അന്തൃപ്രയാണത്തിനൊരുങ്ങുമ്പോള്‍
അരുതേയെന്നാരെങ്കിലും
പിന്‍വിളിക്കുമെന്നു കരുതി.
പക്ഷെ കേട്ടതിതാണ്
"ഒന്നു പോയികിട്ടിയിരുന്നെങ്കില്‍"
കരുണവൃക്ഷത്തണല്‍ തേടി
കാതങ്ങളലയുമ്പോള്‍
വന്നില്ലൊരു ദൈവവും
അനുഗ്രഹ വചസ്സുമായ്
പകരം ആകാശത്തില്‍ നിന്നടര്‍ന്നു വീണത്
സൂരൃ ശാപം മാത്രം!
ഇനി ഇരുട്ടെത്തിയെങ്കില്‍
ഇരുട്ടിനോടെങ്കിലും
ഇരുളേ വിഴുങ്ങെന്നു
പറഞ്ഞു നോക്കാമായിരുന്നു!

2 comments:

  1. നിരാസത്തിന്‍റെ അവസാനബിന്ദുവില്‍ നിന്ന്
    അന്തൃപ്രയാണത്തിനൊരുങ്ങുമ്പോള്‍..........

    ഇരുട്ടിനോടെങ്കിലും
    ഇരുളേ വിഴുങ്ങെന്നു................

    നിസ്സഹായാവസ്ഥ നന്നായി അവതരിപ്പിച്ചു
    വരികളില്‍ അത് മാത്രം ഇഷ്ടപ്പെട്ടു......

    ReplyDelete
  2. ഇനി ഇരുട്ടെത്തിയെങ്കില്‍
    ഇരുട്ടിനോടെങ്കിലും
    ഇരുളേ വിഴുങ്ങെന്നു
    പറഞ്ഞു നോക്കാമായിരുന്നു!

    എന്തുപറ്റി ?

    ReplyDelete