Friday, July 22, 2011

കഥ

കഥ കേട്ടു വന്നവരും
കഥ കേട്ടു പോയവരും
കഥയില്ലാതായവരും
ഒരു കഥ മാത്രമായ്.....!

ആ കഥയ്ക്കീക്കഥ വന്നല്ലൊ
ഈ കഥയ്ക്കാക്കഥ പാഴല്ലോ
പാഴ്ക്കഥ പാറ്റി
പുതുക്കഥ തോറ്റി
കതിരും പതിരും തെരഞ്ഞല്ലോ
കതിരേത്? പതിരേത്?

1 comment:

  1. കഥ കേട്ടു വന്നവരും
    കഥ കേട്ടു പോയവരും
    കഥയില്ലാതായവരും
    ഒരു കഥ മാത്രമായ്.....!

    നല്ല വരികള്‍ ...
    കഥയില്‍ ചോദ്യമില്ല ....
    എല്ലാ നന്മകളും ....

    ReplyDelete