Saturday, March 24, 2012

പാര്‍ടി വിലക്ക്

വിപ്ലവകാരിയായിരുന്ന എന്‍റെ അപ്പുപ്പന്
എപ്പോഴാണ് വിമതപട്ടം ചാര്‍ത്തിക്കിട്ടിയതെന്ന്
എനിക്കറിയില്ല.
ഒറ്റുകാരനായി ഒതുക്കപ്പെട്ട്,
ഒറ്റപ്പെടലിന്‍റെ മരുനിലങ്ങളില്‍ ഒറ്റയ്ക്കു നടന്ന്
പതുക്കെയദ്ദേഹം വൃദ്ധനായി.
ഇപ്പോള്‍ വാര്‍ദ്ധക്യത്തിന്‍റെ അവശതയിലാണ്.
എന്‍റെ ദുരിതബാലൃത്തില്‍
എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്.
എന്‍റെ ഷുഭിത യൗവ്വനത്തിലെ
വിപ്ലവ വ്യാമോഹങ്ങളില്‍
എന്നെ ഒരുപാടു സഹിച്ചിട്ടുണ്ട്.
ഒന്നു പോയി കാണണമെന്നുണ്ട്;
പക്ഷെ, പാര്‍ടി വിലക്കു  ലംഘിച്ച്..............?

4 comments:

  1. ജീവിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്കു നടുവില്‍

    ReplyDelete
  2. ഈ പോസ്റ്റും പഴയ പോസ്റ്റുകളും വായിച്ചു.
    സന്ദേഹങ്ങളും ഉത്തരമില്ലാ ചോദ്യങ്ങളും ബാക്കി.....
    മനസ്സില്‍ സ്പര്‍ശിച്ചവ തന്നെ മനസ്സില്‍ നിന്നും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നതാണ്

    ReplyDelete
  3. സമകാലീന രാഷ്ട്രീയ രംഗത്തെ മാറ്റങ്ങളും പടവെട്ടലുകളും സാകൂതം വീക്ഷിക്കുന്നതിന്റെ അടയാളമാണ് ഈ കവിത ....
    വിപ്ളവം തലയില്‍ കേറി സര്വ തും മറന്ന ഓരോരുത്തരുടെയും ധര്മ്മെ സങ്കടമാനിത് ....... വിലക്കുകള്‍ ലംഘിച്ച്ചാലും .....എങ്ങോട്ട് പോകും ?
    സാറിന്റെ കവിത വായിച്ചു എന്റെ ചിന്തയും വഴി മാറുമോ ?

    ReplyDelete