Sunday, April 1, 2012

യമദേവനൊരു കുറിമാനം

പ്രീയപ്പെട്ട യമദേവാ,
താങ്കള്‍ ഒരിക്കല്‍ വന്ന് എന്നെ വിളിച്ചതാണ്
കൂടെ വരാന്‍
ഉടുമുണ്ട് ഉരിഞ്ഞു കളയേണ്ടതുണ്ടൊ കൂടെ വരാന്‍
എന്നുമാത്രമെ ഞാന്‍ ചോദിച്ചുള്ളു.
അത് താങ്കള്‍ക്ക്  ഇഷ്ടപ്പെട്ടില്ലെന്നു വ്യക്തം
അല്ലെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാവില്ലല്ലൊ.
ഏതായാലും അടുത്തതവണ താങ്കളെന്നെ
നിരാശപ്പെടുത്തുകയില്ലെന്നു കരുതുന്നു.
സ്നേഹപൂര്‍വ്വം,
       -പ്രത്യാശിച്ചു മടുത്തു പോയ ഒരു ജീവന്‍   

3 comments:

  1. യമന്‍ മിക്കവാറും ഓടിക്കാണും ഈ കുറിമാനം വായിച്ചിട്ട്...അല്ലേ

    ReplyDelete
  2. പ്രത്യാശിച്ചു മടുത്തു പോയ ഒരു ജീവന്‍ :)

    ReplyDelete
  3. പ്രത്യാശ നഷ്ട്ടപ്പെട്ട ജീവിതങ്ങളാണ് നമുക്ക് ചുറ്റും എന്ന കണ്ടെത്തല്‍ ബഹു കേമം ......
    യമദേവന് പോലും തലക്കനമുണ്ടെന്ന കണ്ടെത്തല്‍ അതിലേറെ കേമം .......

    ReplyDelete