Saturday, June 2, 2012

ചെമ്പരത്തിപ്പൂവ്

ഹൃദയം തുറന്നു കാണിച്ചിട്ടും
അത് ചെമ്പരത്തിപ്പൂവാണെന്നു പറഞ്ഞവള്‍ക്ക്
ഒരു ചെമ്പരത്തിപ്പൂവ് സമ്മാനിച്ച്
ഞാനെന്‍റെ ഹൃദയം തിരികെ വാങ്ങി.
ഇനി, ചെമ്പരത്തിപ്പൂക്കള്‍ക്കു
വംശനാശം സംഭവിക്കുന്നതു വരെ
ഞാനെന്‍റെ ഹൃദയം
ആര്‍ക്കും പണയം വയ്ക്കുന്നില്ല.
പലിശഭാരം താങ്ങാനാവുന്നില്ല.
ഒരു ചെമ്പരത്തിപ്പൂവിന്‍റെ വിലപോലുമില്ലാത്ത
ഹൃദയത്തിന്‍റെ ഉടമയെന്നു പുച്ഛിച്ചകന്നവള്‍ക്ക്
ഹൃദയത്തിന്‍റെ ഭാഷയില്‍
നല്ല നമസ്ക്കാരം!


2 comments:

  1. നല്ല നമസ്കാരം

    ReplyDelete
  2. ജീവിതത്തെ,സ്നേഹത്തെ പണയം വയ്ക്കുകയില്ല ഒരിക്കലും എന്ന പ്രഖ്യാപനം ഉചിതം...... ആ തീരുമാനത്തിനു നമസ്ക്കാരം

    ReplyDelete