Friday, June 8, 2012

യോഗനിദ്ര

ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെണീറ്റ്
സ്നാനാദികര്‍മ്മങ്ങളെ ചെയത്
പ്രണവാക്ഷരി മൂന്നുരുവിട്ട ശേഷം
ശവാസനത്തില്‍ ശരീരത്തെ ബന്ധിച്ച്
യോഗനിദ്രയിലാണ്ടിരിക്കുന്നൂ സ്വാമിജി!
ഇനി പ്രഭാതം ഇഡ്ഡലി സാമ്പാറുമായി
വാതിലില്‍ മുട്ടിവിളിക്കുന്നതു വരെ
സ്വാമിജി യോഗനിദ്രയിലായിരിക്കും!
വെളുപ്പിനുള്ള ട്രെയിന്‍ പിടിക്കാന്‍
തത്രപ്പെടുന്ന വെറും ലൗകികര്‍ക്ക്
യോഗനിദ്രയെക്കുറിച്ച് എന്തറിയാം!

4 comments:

  1. യോഗം വേണം നിദ്രയ്ക്ക്

    ReplyDelete
  2. ഒരു പണിയും ചെയ്യാതെ വേഷങ്ങളും കപട മന്ത്രങ്ങളും കൊണ്ട് കാലം കഴിക്കുന്ന സ്വാമിജിമാരുടെ യോഗ നിദ്രയുടെ നിഗൂഡതകള്‍ എന്തൊക്കെയാണ് എന്നറിയാന്‍ ആഗ്രഹമുണ്ട് ......

    ReplyDelete
  3. അതൊരു ചോദ്യം .....

    ReplyDelete
  4. great work uncle! :) keep writing!

    ReplyDelete