Saturday, June 8, 2013

പ്രണയിനിക്കൊരു സന്ദേശം


പ്രണയിനീ.....
എന്നെ വിശ്വസിക്കരുത്
നിന്‍റെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍
എനിക്കു ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരും.
പ്രണയിനീ.....
എന്നെ ആശ്രയിക്കരുത്
എല്ലായിപ്പോഴും നിന്‍റെ രക്ഷകനാകാന്‍
എനിക്കു കഴിഞ്ഞില്ലെന്നു വരും.
പ്രണയിനീ.....
എന്നോടു കല്പിക്കരുത്
നിന്‍റെ കല്പനകളെല്ലാം അനുസരിക്കാന്‍
എനിക്കു ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരും.
പ്രണയിനീ.....
എന്നെ പിന്‍തുടരരുത്
പെരുവഴിയില്‍ നിന്നെ തനിച്ചാക്കി
ഞാന്‍ ചിലപ്പോള്‍ അപ്രത്യക്ഷനായിയെന്നു വരാം.
പ്രണയിനീ.....
എന്നില്‍ നീ പ്രതീക്ഷകള്‍ അര്‍പ്പിക്കരുത്
നിന്‍റെ പ്രതീക്ഷകള്‍ ചിലപ്പോള്‍
പൊലിഞ്ഞുപോയീയെന്നു വരാം.
പ്രണയിനീ.....
ഞാന്‍ സത്യസന്ധനായിരിക്കണമെന്നു ശഠിക്കരുത്
എല്ലാ സത്യങ്ങളും എല്ലായിപ്പോഴും പാലിക്കാന്‍
എനിക്കു കഴിഞ്ഞെന്നു വരില്ല.
പ്രണയിനീ.....
എന്‍റെ നേരെ വിരല്‍ ചൂണ്ടരുത്
നിന്‍റെ ചൂണ്ടുവിരല്‍ ചിലപ്പോള്‍
ശൂന്യതയിലേക്കു നീണ്ടു സ്തംഭിച്ചു പോയേക്കാം!
പ്രണയിനീ.....
എന്‍റെയുള്ളില്‍ വിലപിടിപ്പുള്ളതായിട്ടൊന്നുമില്ല.
പഞ്ചഭൂതങ്ങളില്‍ ലയിച്ചുചേരാനുള്ള
ഈ ശരീരമല്ലാതെ!
എന്‍റെയുള്ളിലെ ഏകാന്തതടവുകാരന്‍
ഇനി പരോളിന് അപേക്ഷിക്കുന്നില്ല!
അതുകൊണ്ടു പ്രണയിനീ.....
നമുക്കിനി പിരിയാം.
നിനക്കായിയൊരു രക്ഷകന്‍
വരുമെന്നു കരുതാം.


7 comments:

  1. പ്രണയിനീ
    ഞാന്‍ വേറൊരു പ്രണയിനിയെ നോക്കട്ടെ

    ReplyDelete
    Replies
    1. അജിത്‌ ഭായ്....വരികൾക്കിടയിലൂടെ വായിച്ചതു എനിക്കിഷ്ടായി കവി വരികളിലൂടെ വായിച്ചതും ...

      Delete
    2. അജിത്‌ ഭായ്....വരികൾക്കിടയിലൂടെ വായിച്ചതു എനിക്കിഷ്ടായി കവി വരികളിലൂടെ എഴുതിയതും ...

      Delete
  2. എന്‍റെയുള്ളില്‍ വിലപിടിപ്പുള്ളതായിട്ടൊന്നുമില്ല.

    ''സാരമില്ല.കൈയ്യിൽ വല്ലതുമുണ്ടോ''.?!!

    (ഇക്കാലത്ത്, ഇങ്ങനൊരു മറുചോദ്യം പ്രതീക്ഷിക്കണം)

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. പ്രണയിനീ ഞാന്‍ ചോരയും നീരുമുളള ഒരു വെറും മനുഷ്യന്‍

    ReplyDelete
  4. പ്രണയിനി എന്ന് ആവര്‍ത്തനം കുറെ ഒഴിവാക്കാമായിരുന്നു

    ReplyDelete
  5. മനുഷ്യന്‍റെ സ്വയം വിലയിരുത്തല്‍ ........ അതും പ്രണയിനിയോട് ...... വളരെ നന്നായിരിക്കുന്നു .....

    ReplyDelete