Sunday, October 17, 2010

ദീര്‍ഘഗ്രീഷ്മം

ദീര്‍ഘഗ്രീഷ്മം

ആദൃാനുരാഗം മുളച്ചു വന്നപ്പോള്‍
ഞാനവള്‍ക്കൊരു പളുങ്കുമാല സമ്മാനിച്ചു.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍
അവളത് എനിക്കു തിരിച്ചു തന്നു.
ഒന്നും മിണ്ടാതെ, കാണാതെ
കാണാമറയത്തവള്‍ അകന്നു പോയത്
എന്തിനാണെന്ന് എനിക്കിപ്പോഴുമറിയില്ല.

പിന്നെ , ഗ്രീഷ്മങ്ങളേറെ പിന്നിട്ട്
വന്നണഞൊരു ഹ്രസ്വ വസന്തത്തില്‍
ഞാന്‍ വിവാഹിതനായി.
മണവും മദനകാമനകളും
പൂത്തു നിന്ന ഒരു ഹ്രസ്വ വസന്തം
എത്ര പെട്ടെന്നാണത് കടന്നുപോയത്
എത്ര പെട്ടെന്നാണ് ശിശിരം കടന്നുവന്നത്
എത്ര പെട്ടെന്നാണ്  സ്വപ്നങ്ങളുടെ
ഇലകള്‍ കൊഴിഞ്ഞത്
എത്ര പെട്ടെന്നാണ്  ജീവരസം
ഉറഞ്ഞുപോയത്
എന്തുകൊണ്ടാണെല്ലാമിങ്ങനെയായെന്ന്
എനിക്കിപ്പോഴുമറിയില്ല.

പിന്നെയെപ്പോഴോ
ദീര്‍ഘഗ്രീഷ്മം വന്നണഞ്ഞതും
വിഫലകാമനകള്‍ വിയര്‍പ്പാറ്റി നിന്നതും
വിരഹരാഗങ്ങളിലപശ്രുതി ചേര്‍ന്നതും
വിരസകാണ്ഡങ്ങളലസം മറിഞ്ഞതും
വിതുമ്പോലോടെയറിയിന്നിന്നുണ്ടു ഞാന്‍.

അതിദുരമില്ലിനി സന്ധൃക്കു;
നിറംകെട്ട പകലിന്‍റെ നേരും
ചുമന്നു ഞാനെത്തി, യീപടിവാതിലി-
ന്നകമെനിറഞ്ഞ നിര്‍വ്വേദത്തെ ധൃാനിച്ച്,
കാലം നിലച്ച നിലവറയിലൊറ്റയ്ക്കു
കാത്തിരിക്കുന്നതെന്തിനാണാരെയാണ്.

2 comments:

  1. കാത്തിരുപ്പുകള്‍ നിറഞ്ഞ ജീവിതത്തിന്റെ നിരര്‍ത്ഥകത വരച്ചു കാട്ടുന്ന കവിത ..ഇഷ്ടപ്പെട്ടു

    ReplyDelete
  2. സന്ധൃക്കു; << ഇതെന്താണെന്ന് മനസ്സിലായില്ല ട്ടൊ


    പിന്നെയെപ്പോഴോ
    ദീര്‍ഘഗ്രീഷ്മം വന്നണഞ്ഞതും
    വിഫലകാമനകള്‍ വിയര്‍പ്പാറ്റി നിന്നതും
    വിരഹരാഗങ്ങളിലപശ്രുതി ചേര്‍ന്നതും
    വിരസകാണ്ഡങ്ങളലസം മറിഞ്ഞതും
    വിതുമ്പോലോടെയറിയിന്നിന്നുണ്ടു ഞാന്‍.

    നല്ല വരികള്‍..

    ReplyDelete