Monday, October 25, 2010

കാകജന്‍മം

കാകജന്‍മം
കാക്കകള്‍ മരിക്കുന്നതെങ്ങനെയാണെന്ന്
എനിക്കറിയില്ല!
കറന്‍റുകമ്പിയില്‍ നിന്ന് ഷോക്കേറ്റു
മരിക്കുന്ന കാക്കകളെയല്ലാതെ
വയസ്സായി മരിക്കുന്ന കാക്കളെയൊന്നും
ഞാന്‍ കണ്‍ടിട്ടില്ല!
മരണസമയമടുക്കുമ്പോളവ
കാക്കതൂക്കിമലയിലെ
ഇരുണ്ട ഗര്‍ത്തങ്ങളിലേക്ക്
പറന്നു പോകാറുണട്ത്രെ!
അപ്പോഴവ 'കാ' 'കാ' യെന്നു കരയാറില്ല.
കുട്ടരില്‍ നിന്നകന്ന്,
ആരോരും കാണാതെ,
ചിറകടിയൊച്ച പോലും കേള്‍പ്പിക്കാതെ,
കാക്കതൂക്കിമലയിലെ തമോകൂപത്തിന്‍റെ വക്കില്‍
പതിയെ പറന്നിറങ്ങി,
ഒരു കാകജന്‍മം മുഴുവന്‍ കരഞ്ഞു വിളിച്ചതിന്‍റെ
വൃര്‍ത്ഥതോര്‍ത്ത് ഒരു നിമിഷം മൗനിയായി,
ഒടുവിലൊരു കാക്കച്ചിരി ചിരിച്ച്,
ചിറകുകള്‍ മെല്ലെയൊതുക്കി
അന്ധതമസ്സിന്‍റെ ആഴങ്ങളിലേക്ക്..............!

4 comments:

  1. ഒരുപാടിഷ്ടായി

    ReplyDelete
  2. ഒരു ജന്മത്തെ ഇങ്ങനെയൊക്കെ കാണാന്‍ അപാര ഉള്‍ക്കാഴ്ച വേണം ....
    നന്നായിരിക്കുന്നു.

    ReplyDelete