Thursday, October 28, 2010

ശവദാഹം

ശവദാഹം

മൃതദേഹമേ
ഇങ്ങനെ തിരക്കു കൂട്ടരുത്
മരണാനന്തര കര്‍മ്മങ്ങള്‍ക്കു
മക്കളെത്തിച്ചേരണം
നഗരപ്രദക്ഷിണത്തിനു
തിരുമേനിമാരെത്തണം
പൊതുജനം കാണാന്‍
അറിയിപ്പു നല്‍കണം
ആചാര വെടി വയ്ക്കാന്‍
വെടിക്കാരെ വരുത്തണം
ശവദാഹശാലയില്‍
ഊഴം തെരക്കണം
മൃതദേഹമേ
മണ്ണിലേക്കു മടങ്ങാന്‍
ഇങ്ങനെ തിരക്കു കുട്ടുന്നതെന്തിന്
താങ്കളൊരനാഥനായിരുന്നില്ലെന്ന്
ഇനിയെങ്കിലും ഞങ്ങള്‍ക്കു
തെളിയിക്കേണ്ടതുണ്ട്!

1 comment:

  1. വായ്ക്കരിയിട്ടുയൊപ്പരിക്കിടെ
    ചിതയിലേക്കെടുക്കും നേരം
    ആരാനുമൊരു വിഐപിയന്നേരം
    ഒന്നിനോ രണ്ടിനോ പോയലത്രയും
    നേരവുമടങ്ങി കിടക്കേണം ശവമേ

    ReplyDelete