Wednesday, June 15, 2011

മ്യാവു..മ്യാവൂ

ഇന്നലെ
വസന്തത്തിന്‍റെ ഇടിമുഴക്കം കേട്ട്
മാവോ മാവോയെന്ന് ഗര്‍ജ്ജിച്ചവര്‍
ഇന്ന്
കണ്ണടച്ച്, പാലുകുടിച്ച്,
മ്യാവു മ്യാവു  എന്നു കരഞ്ഞ്,
അടുപ്പിനു മുകളില്‍
അര്‍ദ്ധമയക്കം!


മുന്‍വാതിലിലുടെ
മുടിപ്പിച്ചു പോയവര്‍
പിന്‍ വാതിലിലതാ
പതുങ്ങി നില്‍ക്കുന്നു!

2 comments:

  1. ഇത്രയും വേണായിരുന്നോ?
    (Please remove word verification from comments)

    ReplyDelete
  2. കലക്കി..എനിക്കിഷ്ടായി..അവസരോചിതം ..

    ReplyDelete