Saturday, April 21, 2012

കാളപ്പോര്

വിശക്കുന്ന കാള
പുല്‍മേടുകള്‍ സ്വപ്നം കാണും.
വയറു നിറഞ്ഞുകഴിഞ്ഞാലത്
ഇണയെ സ്വപ്നം കാണും.
വിശപ്പും കാമവും ശമിച്ചുകഴിഞ്ഞാല്‍പ്പിന്നെ
കാളകളുടെ രാജാവാകാന്‍ മോഹം!
കാളകളുടെ എണ്ണം കൂടിയും
വിഭവങ്ങള്‍ കുറഞ്ഞുമിരിക്കുമ്പോള്‍
കാളകള്‍ തമ്മിലുള്ള സംഘര്‍ഷം സ്വാഭാവികം.
അങ്ങനെയാണ് കാളപ്പോരുകള്‍ ഉണ്ടാകുന്നത്!
അങ്ങനെയാണ് 'കാളസ്ഥാനും' , കാളാധിപത്യവും
കാളനിയമങ്ങളും നിലവില്‍ വരുന്നത്!

3 comments:

  1. കാളസ്ഥാന്‍ സിന്ദാബാദ്

    ReplyDelete
  2. പോര്
    കാളപ്പോര്
    വീട്ടിലും കാളപ്പോര്
    വീട്ടിലും നാട്ടിലും കാളപ്പോര്
    കാളപ്പോരിനു റഫറിയാകാന്‍ കാലമാടന്മാര്‍ റെഡി ......
    കാളപ്പോരുകളുടെ നെറികേടുകള്‍ തിരിച്ചറിഞ്ഞ മൊഴി മുള്ളുകള്‍ക്ക് നന്ദി

    ReplyDelete
  3. Oru sarasari manushyan



    Lenin

    ReplyDelete