Saturday, May 26, 2012

കുറിപ്പടി

രോഗി ഇഛിച്ചതൊന്നും
വൈദ്യന്‍ കല്‍പ്പിക്കുന്നില്ല.
വൈദ്യന്‍ ഇഛിച്ചതെല്ലാം
രോഗി നിറവേറ്റുന്നുമുണ്ട്.
എന്നിട്ടുമെന്തേ രോഗം മാറാത്തത്!
ഒടുവില്‍,
സൂക്ഷ്മമായ രോഗപരിശോധനയില്‍,
രോഗമാര്‍ക്കെന്നും
രോഗമെന്തെന്നും
വെളിവായതിന്‍പ്രകാരം
കുറിപ്പടി:
'വൈദ്യാ നീയാദ്യം സ്വയം ചികില്‍സിക്കുക'!

3 comments:

  1. കുറുന്തോട്ടിക്കും വാതമോ........ ?

    ReplyDelete
  2. പോസ്റ്റ് മോര്‍ട്ടം ആണ് ഇനി മാര്‍ഗം

    ReplyDelete
  3. രോഗം മാറിയാല്‍ കച്ചോടം പോയില്ലേ?

    ReplyDelete